എന്‍ജിഒ യൂണിയന്‍ കട്ടപ്പനയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
എന്‍ജിഒ യൂണിയന്‍ കട്ടപ്പനയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ യൂണിയന്‍ ഇടുക്കി മേഖല കമ്മിറ്റി കട്ടപ്പനയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മിനി സ്റ്റേഡിയത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം വി വി വിമല്‍കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എസ് സ്മിത അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ മുജിബ് റഹ്‌മാന്‍, എസ് മാടസ്വാമി, ജില്ലാ കമ്മിറ്റിയംഗം ഷീബ ഗോപി എന്നിവര്‍ സംസാരിച്ചു. ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച മാര്‍ച്ചില്‍ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തു. ജനപക്ഷബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, നവകേരള നിര്‍മിതിയില്‍ പങ്കാളികളാകുക, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, ജന വിരുദ്ധ നയങ്ങള്‍ തിരുത്തുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ പുനസംഘടിപ്പിക്കുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, എന്‍പിഎസ്/യുപിഎസ് പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, 12-ാം ശമ്പള പരിഷ്‌കരണം ഉടന്‍ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ അണിനിരക്കുക, വര്‍ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
What's Your Reaction?






