ഇടുക്കി ജലാശയത്തിൽ ചാകര: കറ്റിയും സിലോപ്പിയയും വാരിക്കൂട്ടി മീൻപിടിത്തക്കാർ
ഇടുക്കി ജലാശയത്തിൽ ചാകര: കറ്റിയും സിലോപ്പിയയും വാരിക്കൂട്ടി മീൻപിടിത്തക്കാർ

ഇടുക്കി: കാലവര്‍ഷത്തില്‍ ഇടുക്കി ജലാശയത്തില്‍ ജലനിരപ്പുയര്‍ന്നതോടെ മീന്‍പിടിത്തക്കാര്‍ സജീവം. നിരവധിയാളുകളാണ് അയ്യപ്പന്‍കോവില്‍ മേഖലയില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മീന്‍പിടിക്കുന്നത്. മത്സ്യബന്ധനം ഉപജീവനമാക്കിയ നിരവധിയാളുകള്‍ ഇവിടെയുണ്ട്. കുട്ടികളും മുതിര്‍ന്നവരും വലയെറിഞ്ഞും ചൂണ്ടയിട്ടും മീന്‍പിടിത്തവുമായി സജീവമാണ്. കൂടാതെ, അവധി ദിവസങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍നിന്നും ആളുകള്‍ ഇവിടെ എത്തുന്നു.
ചൂണ്ടയില്‍ ഇരയെ കുരുക്കിയശേഷം വെള്ളത്തിലെറിഞ്ഞ് പലയിടങ്ങളിലായി സ്ഥാപിക്കുന്നു. കൂടാതെ വള്ളത്തില്‍ വലയെറിഞ്ഞ് മത്സ്യബന്ധനം നടത്തുന്നവരും ഏറെ. സിലോപ്പിയ, കറ്റി, ആരഗന്‍ എന്നീ മീനുകളാണ് കൂടുതലായി കിട്ടുന്നത്. ചൂണ്ടയിടാന്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ എത്തുന്നതായി കൂട്ടാര്‍ സ്വദേശി രാജേഷ് പറയുന്നു. വല കെട്ടി മീന്‍പിടിക്കുന്നവരും ഏറെയുണ്ട്. മീന്‍പിടിത്തം കാണാനും ആസ്വദിക്കാനും കാഴ്ചക്കാര്‍ എത്തുന്നുണ്ട്.
What's Your Reaction?






