ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സംരക്ഷണഭിത്തി അപകടാവസ്ഥയില്‍
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സംരക്ഷണഭിത്തി അപകടാവസ്ഥയില്‍

ഇടുക്കി: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സംരക്ഷണഭിത്തി അപകടാവസ്ഥയില്‍.
ഏത് നിമിഷവും നിലംപൊത്താവുന്ന കല്‍കെട്ട് വാഹന കാല്‍നടയാത്രികര്‍ക്ക് അപകടഭീക്ഷണി സ്യഷ്ടിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു ജീവന്‍ നഷ്ടമായിട്ടും അധികൃതര്‍ പാഠം പഠിക്കുന്നില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.
കുട്ടികളുടെ വാര്‍ഡ്, പ്രസവ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍, സൈക്കാട്രിക് വാര്‍ഡ്, ബ്ലഡ് ബാങ്ക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയാണ് അപകടത്തില്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള റോഡിലേക്കാണ് കരിങ്കല്‍ഭിത്തി തകര്‍ന്ന് വീഴുക. 20 അടിയിലധികം ഉയരമുള്ള ഭിത്തി തകര്‍ന്നാല്‍ ആശുപത്രി കെട്ടിടവും അപകടത്തിലാവും. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കരിങ്കല്‍കെട്ട് തകര്‍ന്നു വീണാല്‍ വന്‍ ദുരന്തവും സംഭവിക്കാം. അടിയന്തിരമായി ആശുപത്രിയുടെ സംരക്ഷണഭിത്തി ബലപ്പെടുത്താനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






