പുളിയന്‍മല ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
പുളിയന്‍മല ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: പുളിയന്‍മല ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂളില്‍ വാര്‍ഷികം നടത്തി. ഫിയോറി ഫെസ്റ്റ് 2025 കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. സി. റോസിറ്റാ അധ്യക്ഷയായി. റീന തോമസ്, സി. ടെസി കുര്യന്‍, സുധര്‍മ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു സി: ജ്യോതിസ്, വിനയ ഗ്രേസ്, പിടിഎ പ്രസിഡന്റ് ജസ്റ്റിന്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






