വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുവില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍: തൊവരയാര്‍ സ്വദേശി ശരത് ഷാജിയാണ് അറസ്റ്റിലായത്.
വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുവില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍: തൊവരയാര്‍ സ്വദേശി ശരത് ഷാജിയാണ് അറസ്റ്റിലായത്.

ഇടുക്കി: വാഹനങ്ങള്‍ അഡ്വാന്‍സ് നല്‍കി കൈക്കലാക്കി തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുവിറ്റ കേസില്‍ തൊവരയാര്‍ സ്വദേശി പിടിയില്‍. തേക്കിന്‍കാട്ടില്‍ ശരത് ഷാജിയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി അശോകനെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോനും സംഘവും നേരത്തെ പിടികൂടിയിരുന്നു. വില്‍ക്കാനുള്ള വാഹനങ്ങള്‍ ഉടമയ്ക്ക് അഡ്വാന്‍സ് തുക നല്‍കിയശേഷം തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ചുവില്‍ക്കുന്നതാണ് ഇവരുടെ രീതി. മുമ്പ് സമാനരീതിയില്‍ വാഹനങ്ങള്‍ കടത്തിയ കേസില്‍ കട്ടപ്പന, കുമളി സ്റ്റേഷനുകളില്‍ കേസെടുത്ത് ശരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി. ഈ കേസുകളില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വളരെ അപൂര്‍വമായി മാത്രമേ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നുള്ളൂ. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ നിര്‍ദേശാനുസരണം ജില്ലാ പൊലീസ് മേധാവിയുടെ എല്‍പി സ്‌ക്വാഡും കട്ടപ്പന ഡിവൈഎസ്പിഎ വി എ നിഷാദ് മോനും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ശരത്തിനെ പിടികൂടിയത്. എസ്.സിപിഒമാരായ ജോബിന്‍ ജോസ്, ആന്റണി കെ.ജെ, പ്രജീഷ് കുമാര്‍, ജയേഷ് മോന്‍ കെ.ബി, രഞ്ചിന്‍ ഗോപിനാഥ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
What's Your Reaction?






