സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദന യോഗം ജൂണ്‍ 1ന് കട്ടപ്പനയില്‍

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദന യോഗം ജൂണ്‍ 1ന് കട്ടപ്പനയില്‍

May 29, 2026 - 17:49
 0
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദന യോഗം ജൂണ്‍ 1ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയനും കട്ടപ്പന നഗരസഭയും മീഡിയ മംഗളവുംചേര്‍ന്ന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 1.30ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയാകും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി, കൗണ്‍സിലര്‍മാര്‍, കട്ടപ്പന ലീജിയന്‍ പ്രസിഡന്റ് സാജന്‍ ജോസഫ്, സെക്രട്ടറി അശോക് ഇ ആര്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ലെജു പമ്പാവാസന്‍, ദേവസ്യ ടി സി തുടങ്ങിയവര്‍ സംസാരിക്കും. വിദ്യാര്‍ഥികള്‍ 8111917207 എന്ന നമ്പരില്‍ പേര് നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ ലെജു പമ്പാവാസന്‍, ദേവസ്യ ടി സി, ജേക്കബ് എബ്രഹാം, സാജന്‍ ജോസഫ്, ബിനു സി ചാണ്ടി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow