കാമാക്ഷിയില്‍ ഏലക്ക സംസ്‌കരണ കേന്ദ്രത്തില്‍നിന്ന് 55 കിലോ ഏലക്ക മോഷ്ടിച്ചു
കാമാക്ഷിയില്‍ ഏലക്ക സംസ്‌കരണ കേന്ദ്രത്തില്‍നിന്ന് 55 കിലോ ഏലക്ക മോഷ്ടിച്ചു

ഇടുക്കി: കാമാക്ഷി പുഷ്പഗിരിയില്‍ ഏലക്ക സംസ്‌കരണ കേന്ദ്രത്തിന്റെ പൂട്ട് പൊളിച്ച് 55 കിലോ ഉണക്ക ഏലക്ക മോഷ്ടിച്ചു. പൂവത്തിങ്കല്‍ സ്‌പൈസസ് സ്റ്റോറിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സിസിടിവി ക്യാമറ തുണി ഉപയോഗിച്ച് മറച്ചശേഷം വാതിലിന്റെയും സ്‌ട്രോങ് റൂമിന്റെയും പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






