'സുന്ദരി' ഇനി ഇല്ല ഉള്ളുലഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും
'സുന്ദരി' ഇനി ഇല്ല ഉള്ളുലഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും

ഇടുക്കി: 2018ലെ പ്രളയകാലത്ത് ഒരു രാത്രി ഒരു നായ്ക്കുട്ടിയുടെ നിര്‍ത്താതെയുള്ള കുരകേട്ട് പുറത്തിറങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തിരിച്ചു കിട്ടിയത് അവരുടെ ജീവനായിരുന്നു.
അതിനുശേഷം കെഎസ്ആര്‍ടിസി ജീവനക്കാരുടെയും വെള്ളയാംകുടിയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും വ്യാപാരികളുടെയും കണ്ണിലുണ്ണിയായി മാറി സുന്ദരി എന്ന വിളിപ്പേര് കിട്ടി വളര്‍ന്ന നായകുട്ടി. എന്നാല്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ അടിയില്‍ തന്നെ അകപ്പെട്ട് സുന്ദരിയുടെ ജിവന്‍ നഷ്ടമായി. രാത്രിയില്‍ നായയുടെ നിര്‍ത്താതെയുള്ള കുരകേട്ടാണ് ഡിപ്പോയിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയത്. ഈ സമയം മണ്ണിടിച്ചിലുണ്ടാകുമെന്ന് മനസിലാക്കിയ ജീവനക്കാര്‍ ഡിപ്പോയ്ക്കുള്ളിലുണ്ടായിരുന്ന വാഹനങ്ങള്‍ പെട്ടെന്ന് തന്നെ റോഡിലേക്ക് മാറ്റി. കുറച്ചുസമയത്തിനുശേഷം ഡിപ്പോയ്ക്ക് സമീപം വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനുശേഷം പ്രദേശവാസികളുടെ കണ്ണിലുണ്ണിയായും വെള്ളയാംകുടി ടൗണിന്റെ കാവല്‍ക്കാരിയായും സുന്ദരി തിളങ്ങി. പ്രദേശവാസികള്‍ തെരുവുനായകള്‍ക്കെതിരെ പ്രതികരിക്കുമ്പോളും സുന്ദരിയെ ഇവര്‍ മനപൂര്‍വം ഒഴിവാക്കി. മറ്റൊരുനായും വെള്ളയാംകുടി ടൗണിലെത്താന്‍ സുന്ദരി സമ്മതിക്കുമായിരുന്നില്ല. പരിസരവാസികളല്ലാത്ത ആരെക്കണ്ടാലും ഒന്നു വിരട്ടി വിടും. ഇതൊക്കെ കടയടച്ച് വീട്ടില്‍ പോകുന്ന വ്യപാരികള്‍ക്ക് ഒരാശ്വാസമായിരുന്നു.
What's Your Reaction?






