കട്ടപ്പന വാഴവര ഗവ. സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
കട്ടപ്പന വാഴവര ഗവ. സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന വാഴവര ഗവ. സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്രിയാത്മകവും പ്രക്രിയ ബന്ധിതവും ആക്കുന്നതിനൊപ്പം തൊഴില്‍ അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം കുസാറ്റുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. കുട്ടികളില്‍ ശരിയായ തൊഴില്‍ സംസ്‌കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നില്‍ക്കേണ്ടതില്ലെന്ന ബോധ്യം ഉണ്ടാകുന്നതിനും പദ്ധതി സഹായിക്കും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, പ്ലംബിങ്, കൃഷി, പാചകം, ഫാഷന്‍ ഡിസൈനിങ്, തുടങ്ങിയ മേഖലകളിലും ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാഷ പ്രവര്‍ത്തിപരിചയം എന്നീ വിഷയങ്ങളെ കോര്‍ത്തിണക്കിയുമുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുക.
വാര്‍ഡ് കൗണ്‍സിലര്‍ ജെസി ബെന്നി അധ്യക്ഷായായി. ഐബിമോള്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാജി കെ ആര്‍ പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍മാരായ ബെന്നി കുര്യന്‍, ബിനു കേശവന്‍, പ്രശാന്ത് രാജു, സീനിയര്‍ സിറ്റിസണ്‍ ചേമ്പര്‍ അംഗങ്ങളായ ഷാജി കെ ആര്‍ ,ഷൈജു ജേക്കബ് , പിടിഎ പ്രസിഡന്റ് സജീവ് എംപി ,
എംപിടിഎ പ്രസിഡന്റ് രമ്യ രതീഷ്, ഹെഡ്മാസ്റ്റര്‍ പി വി സുമേഷ്, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ജസ്റ്റിന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






