രാജകുമാരി വൈഎംസിഎ കരോള്‍ഗാന മത്സരം നടത്തി
രാജകുമാരി വൈഎംസിഎ കരോള്‍ഗാന മത്സരം നടത്തി
ഇടുക്കി: രാജകുമാരി വൈഎംസിഎ ദിവ്യതാരകം 2025 എന്ന പേരില്‍ കരോള്‍ഗാന മത്സരം സംഘടിപ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സമീപത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 10 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ ഡിവൈന്‍ ബീറ്റ്സ് കമ്പിളികണ്ടം ഒന്നാം സ്ഥാനവും രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂള്‍ രണ്ടാം സ്ഥാനവും മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി മൂന്നാം സ്ഥാനവും മുരിക്കുംതൊട്ടി മരിയഗൊരേത്തി പള്ളി നാലാം സ്ഥാനവും കരസ്ഥമാക്കി. യൂണിറ്റ് പ്രസിഡന്റ് ഒ എ ജോണ്‍ അധ്യക്ഷനായി. ഇടുക്കി രൂപത വികാരി ജനറല്‍ ജോസ് നരിതൂക്കില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫാ ബേസില്‍ കെ ഫിലിപ്പ് അനുഗ്രഹ പ്രഭാഷണവും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി വി കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തി. ചെയര്‍മാന്‍ സജോ പന്തതല, പ്രസിഡന്റ് ഒ എ ജോണ്‍, സെക്രട്ടറി അരുണ്‍ മാത്യു, ട്രഷറര്‍ വര്‍ഗീസ് തോപ്പില്‍, കണ്‍വീനര്‍ ജോയി കുരിശിങ്കല്‍ ,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കുമാരി കുര്യാക്കോസ്, പി യു സ്‌കറിയ, അഡ്വ. സാജു എടപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?