അടിമാലി താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ഇല്ല: രോഗികള്‍ക്ക് ദുരിതം
അടിമാലി താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ഇല്ല: രോഗികള്‍ക്ക് ദുരിതം

ഇടുക്കി: രക്തബാങ്ക് ഇല്ലാത്തത് അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയില്‍ ഏറ്റവുമധികം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നാണിത്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ നൂറുകണക്കിനാളുകള്‍ ഇവിടെയാണ് ചികിത്സയ്ക്ക് എത്തുന്നത്. തോട്ടം, ആദിവാസി മേഖലകളിലെ താമസക്കാരുടെ ആശ്രയകേന്ദ്രമാണിവിടം. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി രക്തബാങ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡയാലിസിസ് യൂണിന്റെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രിയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളുടെ പരിധിയില്‍ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പ്രഥമശുശ്രൂഷയ്ക്ക് എത്തിക്കുന്നതും ഇവിടെയാണ്. വിഷയത്തില്‍ അടിയന്തര നടപടിവേണമെന്നാണ് ആവശ്യം.
What's Your Reaction?






