കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുക: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി
കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുക: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി
ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മര്‍ച്ചന്റ്സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് നഗരസഭയില്‍ നിവേദനം നല്‍കി. പ്രസിഡന്റ് സാജന്‍ ജോര്‍ജ് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിക്കും സെക്രട്ടറി അജി കെ തോമസിനും നിവേദനം കൈമാറി. കട്ടപ്പന മാര്‍ക്കറ്റില്‍ കടയ്ക്ക് പുറത്ത് വില്‍പ്പനസാധനങ്ങള്‍ ഇറക്കി വക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, പഴയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കുക, കന്നുകുട്ടി പരിപാലന കേന്ദ്രം കട്ടപ്പനയില്‍ തുടരാനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക, ടൗണിലെ ഗതാഗത തിരക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പും നഗരസഭയില്‍നിന്ന് നല്‍കി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, രാജേന്ദ്ര കുറുപ്പ്, ബൈജു വെമ്പേനി, രമണന്‍ പടന്നയില്‍, സാജു പട്ടരുമഠം, ശ്രീകുമാര്‍ മണി, വില്‍സണ്‍ ജോര്‍ജ്, സണ്ണി കാക്കാനി, റജി വാട്ടപ്പള്ളില്‍ തുടങ്ങിയവരാണ് നിവേദനം നല്‍കാനെത്തിയത്.
What's Your Reaction?