ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ ജൂബിലി നിറവില്‍: കൊലുമ്പന്‍ സ്മാരകത്തെ അവഗണിക്കുന്നതായി പരാതി
ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ ജൂബിലി നിറവില്‍: കൊലുമ്പന്‍ സ്മാരകത്തെ അവഗണിക്കുന്നതായി പരാതി
ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കുമ്പോഴും വെള്ളാപ്പാറയിലെ കൊലുമ്പന്‍ സ്മാരകത്തെ അവഗണിക്കുന്നതായി പരാതി. ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, കുളമാവ് അണക്കെട്ടുകള്‍, പവര്‍ ഹൗസ്, കെഎസ്ഇബി ഓഫീസ്് എന്നിവയില്‍ ലക്ഷങ്ങള്‍ മുടക്കി ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കൊലുമ്പന്റെ സമാധിയിലും വെങ്കല പ്രതിമയിലും യാതൊരുവിധ അലങ്കാരങ്ങളും നടത്തിയിട്ടില്ല. ഈ അവഗണനയ്‌ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി കൊലുമ്പന്‍ സ്മാരകത്തിലെത്തി അനുഗ്രഹം തേടുന്നത് ഒരു കീഴ് വഴക്കമാണ്. വോട്ടുതേടി എത്തുന്നവര്‍ക്ക് കൊലുമ്പന്‍ പ്രിയങ്കരനാണെങ്കിലും പദ്ധതിയുടെ ആഘോഷവേളകളില്‍ അദ്ദേഹത്തെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നത് വൈരുദ്ധ്യമാണ്. ആഘോഷങ്ങള്‍ക്കിടയില്‍ ചരിത്രത്തെ കൂടി ചേര്‍ത്തുപിടിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം.
What's Your Reaction?