ചായക്കട കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന: നെടുങ്കണ്ടത്തെ 'പേപ്പര്‍ ഇക്ക' പിടിയില്‍: ഇടപാടുകള്‍ കോഡ് ഭാഷയില്‍: 'പൊടി ചായ' ചോദിച്ചാല്‍ ചായയും ഹാന്‍സും: 'ഡബിള്‍ സ്‌ട്രോങ്' ചോദിച്ചാല്‍ ഒസിഡി പേപ്പര്‍
ചായക്കട കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന: നെടുങ്കണ്ടത്തെ 'പേപ്പര്‍ ഇക്ക' പിടിയില്‍: ഇടപാടുകള്‍ കോഡ് ഭാഷയില്‍: 'പൊടി ചായ' ചോദിച്ചാല്‍ ചായയും ഹാന്‍സും: 'ഡബിള്‍ സ്‌ട്രോങ്' ചോദിച്ചാല്‍ ഒസിഡി പേപ്പര്‍
ഇടുക്കി: ചായക്കട കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിവന്ന വ്യാപാരിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നെടുങ്കണ്ടത്ത് ചായക്കട നടത്തുന്ന കാരിശേരി മജീദ് ഹാസിം(പേപ്പര്‍ ഇക്ക) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്നും കടയില്‍നിന്നുമായി 106 പായ്ക്കറ്റ് ഒസിഡി പേപ്പറുകളും 22 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 3 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ചില കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇടപാട് നടത്തുന്നത്. 'പൊടി ചായ', 'ഡബിള്‍ സ്‌ട്രോങ്' എന്നിവ കടയില്‍നിന്ന് ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള കോഡ് ഭാഷകളാണ്. 'പൊടി ചായ' ചോദിച്ചാല്‍ ചായയ്‌ക്കൊപ്പം നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് നല്‍കും. 75 രൂപയാണ് ഇതിന് ഈടാക്കുന്നത്. 'ഡബിള്‍ സ്‌ട്രോങ്' എന്നുപറഞ്ഞാല്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 'ഒസിഡി പേപ്പര്‍' 115 രൂപയ്ക്ക് നല്‍കും. കൂടാതെ, ക്യൂബന്‍ നിര്‍മിത ഹവാന ചുരുട്ടും കഞ്ചാവും വില്‍ക്കുന്നുണ്ട്.
മജീദിന്റെ കടയില്‍ സ്ഥിരമായി വരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഇയാളുടെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?