സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണം: കെപിഎസ്ടിഎ കട്ടപ്പന ബിആര്‍സിക്കുമുമ്പില്‍ ധര്‍ണ നടത്തി
സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണം: കെപിഎസ്ടിഎ കട്ടപ്പന ബിആര്‍സിക്കുമുമ്പില്‍ ധര്‍ണ നടത്തി
ഇടുക്കി: കട്ടപ്പന ബിആര്‍സിയില്‍ നടന്ന ഒരുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെപിഎസ്ടിഎ കട്ടപ്പന ഉപജില്ലാ കമ്മിറ്റി കട്ടപ്പന ബിആര്‍സിക്കുമുമ്പില്‍ ധര്‍ണ നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ഭിന്നശേഷി വിദ്യാര്‍ഥികളുടെയും പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെയും ആനുകൂല്യം തട്ടിയെടുത്തത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉപജില്ലാ പ്രസിഡന്റ് റെജി ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, നേതാക്കളായ ജോസ് കെ സെബാസ്റ്റ്യന്‍, അനീഷ് ആനന്ദ്, മനോജ്കുമാര്‍ സി കെ, ജിഷ് ജോണ്‍, മെര്‍വിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?