കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പില്‍ മരം കടപുഴകി വാഹനങ്ങളുടെ മുകളില്‍ പതിച്ചു: ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഒരു മണിക്കൂര്‍ ഗതാഗത തടസം
കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പില്‍ മരം കടപുഴകി വാഹനങ്ങളുടെ മുകളില്‍ പതിച്ചു: ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഒരു മണിക്കൂര്‍ ഗതാഗത തടസം
ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പിനുസമീപം മരം കടപുഴകിവീണ് ഒരുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇതുവഴി കടന്നുപോയ ബൈക്കിന്റെയും റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയുടെയും മുകളിലേക്കാണ് മരം പതിച്ചത്. ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. റോഡരികില്‍ ഏലത്തോട്ടത്തില്‍നിന്ന മരമാണ് ഒടിഞ്ഞുവീണത്. ഈസമയം ഇതുവഴി കടന്നുപോയ ബൈക്കിനുമുകളിലേക്ക് പതിച്ചെങ്കിലും യാത്രികന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂടാതെ, വൈദ്യുതി ലൈനില്‍ തട്ടിയതോടെ പോസ്റ്റും നിലംപൊത്തി. സ്വകാര്യ ചാനല്‍, ഇന്റര്‍നെറ്റ് കേബിളുകളും തകരാറിലായി. കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. മരത്തിന്റെ ചുവട് പൂര്‍ണമായും ദ്രവിച്ച നിലയിലായിരുന്നു. സംസ്ഥാനപാതയോരത്ത് ഒട്ടേറെ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.
What's Your Reaction?