മൂന്നാറില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

മൂന്നാറില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

Apr 16, 2026 - 13:03
 0
മൂന്നാറില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം
This is the title of the web page

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. ബുധനാഴ്ച വൈകിട്ടോടെയാണ് അഗ്നിബാധയുണ്ടായത്. മാലിന്യത്തിനുപുറമേ പ്ലാന്റിലെ സാധനസാമഗ്രികളും കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നതോടെ മൂന്നാര്‍, അടിമാലി അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. മണിക്കൂര്‍ പരിശ്രമിച്ച് രാത്രിയോടെ തീയണച്ചു. പ്ലാസ്റ്റിക് മാലിന്യമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. പ്രദേശത്ത് വന്‍തോതില്‍ പുകയുയര്‍ന്നിരുന്നു.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ നല്ലതണ്ണി കല്ലാറിലുള്ള പ്ലാന്റിലാണ് സംസ്‌കരിക്കുന്നത്. ഇവിടുത്തെ സോളാര്‍ സംവിധാനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തിയും അഗ്നിബാധയുടെ കാരണവും കണ്ടെത്താന്‍ തുടര്‍പരിശോധനകള്‍ ഉണ്ടാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow