ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തും ചെമ്പകപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രവുംചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഇരട്ടയാര്‍ വനിതാസാംസ്‌കാരിക നിലയില്‍ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി. ഇടുക്കി മെഡിക്കല്‍ കോളേജ് നേത്ര ചികിത്സാവിഭാഗത്തിലെ ഡോ. മീര മാത്യു രോഗികളെ പരിശോധിച്ചു. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കും. വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധിപേര്‍ പരിശോധനയ്ക്ക് വിധേയരായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്‍സി മാത്യു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് എസ് പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.