ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റിയില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്ലബ് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും നടന്നു. എല്‍സിഐഎഫ് ഏരിയ ലീഡര്‍ അഡ്വ. വി അമര്‍നാഥ് മുഖ്യ അതിഥിയായിരുന്നു. ലയണ്‍സ് ക്ലബുകള്‍ നടത്തുന്ന സാമുഹ്യ സേവന പദ്ധതികളില്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റി എന്നും മാതൃകയാണെന്നും ഇതു മറ്റ് ക്ലബ്ബുകള്‍ക്കു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് പി സി മാത്യു, സെക്രട്ടറി കെ ജെ തോമസ്, ട്രഷറര്‍ ലൂക്കാ ജോസഫ് എന്നിവര്‍ ചുമതലയേറ്റു. തുടര്‍ന്ന് സ്‌കൂളുകള്‍ക്കായി നല്‍കുന്ന സാനിറ്ററി നാപ്കിന്‍ ഇന്‍സിനേറ്ററിന്റെ വിതരണോദ്ഘാടനം റജി വരകുകാല നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ജേക്കബ് കോര അധ്യക്ഷനായി. ഡിസ്ട്രിക് പിആര്‍ഒ ജോര്‍ജ് തോമസ്, സിബി കൊല്ലംകുടി, എം എം ജോസഫ്, ജോര്‍ജ് തോമസ്, ജോസഫ് പുതുമന, ആര്‍ സുരേഷ്, അഡ്വ. ഷൈന്‍ വര്‍ഗീസ്, സ്റ്റെനി പോത്തന്‍, രാജീവ് ജോര്‍ജ്, റജി ജോസഫ്, റോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






