രാജകുമാരി സൗത്ത് ലയണ്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
രാജകുമാരി സൗത്ത് ലയണ്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: രാജകുമാരി സൗത്ത് ലയണ്‍സ് ക്ലബിന്റെ പതിനഞ്ചാമത് വാര്‍ഷിക ആഘോഷവും സ്ഥാനാരോഹണവും നടത്തി. എസ്റ്റേറ്റ് പൂപ്പാറയില്‍ ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ അഡ്വ. വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സിലൂടെ സേവന പ്രവര്‍ത്തങ്ങള്‍ ചെയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നാല് കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഭക്ഷ്യകിറ്റുകള്‍, ചികിത്സാ സഹായങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തങ്ങളാണ് നടപ്പിലാക്കിയത്. 2025-26 സാമ്പത്തിക വര്‍ഷത്തെ സേവന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാജകുമാരി കുടുംബ ആരോഗ്യകേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായവും വിദ്യാലയങ്ങളിലേക്ക് സാനിറ്ററി നാപ്കിന്‍ ഡിസ്ട്രോയിഡ് ഇന്‍സിലേറ്റര്‍ വിതരണവും നടത്തി. മുന്‍ ഭരണസമിതിയംഗങ്ങളെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും യോഗത്തില്‍ അനുമോദിച്ചു. ഷാജി മാത്യു പ്രസിഡന്റായും, പി ജെ ജോണ്‍സണ്‍ സെക്രട്ടറിയായും, വി എസ് റെജി ട്രഷററുമായിട്ടുള്ള പതിനാറ് അംഗ ഭരണ സമിതി ചുമതയേറ്റു. പുതിയ അംഗങ്ങളുടെ സത്യപ്രതിഞ്ജയും നടത്തി. പ്രസിഡന്റ് സി ഡി തോമസ്, യൂത്ത് ഡിസ്ട്രിക് സെക്രട്ടറി ഷൈനു സുകേഷ്, ബേബി പുല്‍പറമ്പില്‍, ബേസില്‍ ടി ജേക്കബ്, സിബി പൗലോസ്, സുബിന്‍ ചാക്കോ, ബിനോ ജോസഫ്, സുധീര്‍, പി വി ജെയിന്‍, ബേസില്‍ വര്‍ഗിസ്, പി വി രാജു, ജെയിംസ് തെങ്ങുംകുടി, ഷൈന്‍ ജോര്‍ജ,് വിവിധ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






