പാമ്പാടുംപാറ പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവം നടത്തി 

പാമ്പാടുംപാറ പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവം നടത്തി 

Mar 3, 2026 - 17:07
 0
പാമ്പാടുംപാറ പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്-''ഹരിതസേന ഇക്കോ സെന്‍സ് ' പരിപാടിയുടെ ഭാഗമായി പാമ്പാടുംപാറ പഞ്ചായത്തില്‍ ശുചിത്വോത്സവം നടത്തി. പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നായി 6,7,8,9,+1 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയും സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളില്‍ മാലിന്യ നിര്‍മാര്‍ജനം, ശുചിത്വ ബോധം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ രാജന്‍ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആരിഫ അയൂബ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ഷാജി മരുതോലില്‍, വിഷ്ണു ശ്രീമന്ദിരം, ആന്‍സമ്മ മാത്യു, കോ-ഓര്‍ഡിനേറ്റര്‍മാരായ ജെ ഉദയകുമാര്‍, ടിബിന്‍, വര്‍ഷാമോള്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow