കുടുംബശ്രീ ജില്ലാ കലോത്സവം കട്ടപ്പനയില്‍ തുടങ്ങി
കുടുംബശ്രീ ജില്ലാ കലോത്സവം കട്ടപ്പനയില്‍ തുടങ്ങി

ഇടുക്കി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രചനാമത്സരങ്ങള്‍ ശനിയാഴ്ച പൂര്‍ത്തിയായി. ലളിതഗാനം, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട്, കവിതാപാരായണം, പ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, നാടകം, മാര്‍ഗംകളി, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം, കഥാപ്രസംഗം, നാടന്‍പാട്ട്, മൈം എന്നീ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് 24, 25, 26 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
What's Your Reaction?






