കൊന്നത്തടി പാറത്തോട് ടൗണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന് വ്യാപാരികള്‍
കൊന്നത്തടി പാറത്തോട് ടൗണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന് വ്യാപാരികള്‍
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് ടൗണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. 15 വര്‍ഷം മുമ്പ് കെവിവിഇഎസ് പാറത്തോട് യൂണിറ്റ് സ്റ്റാന്‍ഡ് നിര്‍മിക്കാനാനായി മഠംപടിക്ക് സമീപം 50സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് നല്‍കിയിരുന്നു. ഇവിടേയക്ക് റോഡ് നിര്‍മിക്കാന്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. പണിക്കന്‍കുടി, മുനിയറ, പെരിഞ്ചാന്‍കുട്ടി, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി,അടിമാലി, വെള്ളത്തൂവല്‍ മേഖലകളിലേയ്ക്കുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. പാറത്തോട്ടില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിച്ച് ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ മാറ്റിയാല്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകു. അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?