ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് 16 മുതല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ലഭിക്കില്ല 

ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് 16 മുതല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ലഭിക്കില്ല 

Aug 14, 2026 - 13:35
 0
ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് 16 മുതല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ലഭിക്കില്ല 
This is the title of the web page

ഇടുക്കി: മതിയായ സാവകാശം നല്‍കാതെയും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയും പാചകവാതക കണക്ഷനുകള്‍ക്ക് ഇ-കെവൈസി നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഈ മാസം 15-നകം ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് 16 മുതല്‍ ഗാര്‍ഹിക  പാചകവാതക സിലിണ്ടര്‍ ലഭിക്കില്ല. ഇന്‍ന്ത്യന്‍, ഭാരത്, എച്ച്പി തുടങ്ങിയ വിതരണ കമ്പനികള്‍ ഇതുസംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങി.
ഗ്യാസ് വില കുത്തനെ കൂട്ടിയും സബ്‌സിഡി വെട്ടിക്കുറച്ചും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നാലെയാണ് പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത്. പിഎം ഉജ്ജ്വല യോജന ഉള്‍പ്പെടെയുള്ള പദ്ധതികളിലെ സബ്‌സിഡി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവില്‍ ഇ-കെവൈസി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്.
2024ല്‍ ഇ-കെവൈസി ഉത്തരവിറങ്ങിയെങ്കിലും അന്ന് നിര്‍ബന്ധമില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം ആളുകളും ഇത് പൂര്‍ത്തിയാക്കിയിരുന്നില്ല. ഇപ്പോള്‍ പ്രായമായവര്‍ക്കും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതെയാണ് പെട്ടെന്നുള്ള ഈ നടപടി. കണക്ഷന്‍ ഉടമ മരിച്ച കേസുകളില്‍ ഉടമസ്ഥാവകാശം മാറ്റിയെടുക്കാന്‍ സമയം വേണ്ടിവരുമെന്ന യാഥാര്‍ഥ്യം പോലും കേന്ദ്രം പരിഗണിച്ചിട്ടില്ല.
വിതരണ കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍, ആധാര്‍ ഫേസ് ആര്‍ഡി ആപ്പ് എന്നിവ വഴിയും ഗ്യാസ് ഏജന്‍സികളില്‍ നേരിട്ടെത്തിയോ ഡെലിവറി ഏജന്റുമാര്‍ വഴിയോ ഇ-കെവൈസി പൂര്‍ത്തിയാക്കാം. ഇതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും കൃത്യമായ അറിവില്ലെന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow