കട്ടപ്പന കുരിശുമല കുടിവെള്ള പദ്ധതിയുടെ സര്‍വീസ് വയര്‍ മോഷണംപോയി: ശുദ്ധജല വിതരണം നിലച്ചു
കട്ടപ്പന കുരിശുമല കുടിവെള്ള പദ്ധതിയുടെ സര്‍വീസ് വയര്‍ മോഷണംപോയി: ശുദ്ധജല വിതരണം നിലച്ചു
ഇടുക്കി: കട്ടപ്പന കുരിശുമല കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിലെ സര്‍വീസ് വയര്‍ മോഷണംപോയി. കുഴല്‍ക്കിണറില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറില്‍നിന്ന് പമ്പ്ഹൗസിലേക്കുള്ള 400 മീറ്റര്‍ നീളമുള്ള വയറാണ് മോഷണംപോയത്. 25 വര്‍ഷംമുമ്പ് ജനകീയാസൂത്രണ പദ്ധതിപ്രകാരം ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ 40 ഗുണഭോക്താക്കളുണ്ട്. ശനിയാഴ്ച അറ്റകുറ്റപ്പണിക്കായി മോട്ടോറും കേബിളും പുറത്തെടുത്തിരുന്നു. മോട്ടോര്‍ നന്നാക്കിയശേഷം തിങ്കളാഴ്ച രാവിലെ തിരികെ സ്ഥാപിക്കാനായി ആളുകള്‍ സ്ഥലത്തെത്തിയപ്പോള്‍ സര്‍വീസ് വയര്‍ നഷ്ടമായ വിവരമറിയുന്നത്. ഇതിന് 60,000 രൂപ വിലവരും. ഗുണഭോക്താക്കള്‍ പിരിവെടുത്ത് 50,000 രൂപയോളം ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. സര്‍വീസ് വയര്‍ നഷ്ടമായതോടെ കുടിവെള്ള വിതരണവും മുടങ്ങി. ഗുണഭോക്താക്കള്‍ നല്‍കിയ പരാതിയില്‍ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?

