സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുന്‍ ബിജെപി നേതാവ് പിടിയില്‍
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുന്‍ ബിജെപി നേതാവ് പിടിയില്‍
ഇടുക്കി: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ബെന്നി പെരുവന്താനമാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് വാഗമണ്‍ സ്‌റ്റേഷനില്‍ ഹാജരായത്. തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിന്‍(ഭുവനചന്ദ്രന്‍) എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. വണ്ടിപ്പെരിയാര്‍ സ്വദേശി ഫൈസലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ അഡൈ്വസ് മെമ്മോയും ഇന്റര്‍വ്യൂ കാര്‍ഡും നല്‍കി ഏലപ്പാറ ബോണാമി വാരത്ത് കരോട്ട് ബെന്നിയുടെ 16 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. ബെന്നിയുടെ മകന്‍ അഖിലിന് ഇടുക്കി ആയുര്‍വേദ കോളേജില്‍ തെറാപ്പിസ്റ്റായും മരുമകള്‍ക്ക് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ നഴ്‌സായും ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
What's Your Reaction?

