വണ്ടിപ്പെരിയാറില്‍ ശബരിമല തീര്‍ഥാടകരുടെ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം
വണ്ടിപ്പെരിയാറില്‍ ശബരിമല തീര്‍ഥാടകരുടെ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം
ഇടുക്കി: വണ്ടിപ്പെരിയാര്‍ 59-ാം മൈലിന് സമീപം ശബരിമല തീര്‍ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 4ഓടെയാണ് അപകടം. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ കാര്‍ റോഡില്‍നിന്ന് തെന്നിമാറി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?

