കോണ്‍ഗ്രസ് ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കോണ്‍ഗ്രസ് ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കോണ്‍ഗ്രസ് ചെമ്പകപ്പാറ വാര്‍ഡ് കമ്മിറ്റി ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി എസ് യശോധരന്‍ ഉദ്ഘാടനം ചെയ്തു. വിദേശത്ത് ജോലിക്കുപോയ ഒന്നാം വാര്‍ഡ് മെമ്പര്‍ പഞ്ചായത്തംഗം സ്ഥലത്തില്ലാത്തതിനാല്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഒന്നാംവാര്‍ഡിന് പഞ്ചായത്ത് അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പെടെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി ചെലവഴിച്ചു. ചെമ്പകപ്പാറ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും നടപടിയില്ല. വെള്ളമില്ലാത്തതിനാല്‍ തമ്പാന്‍സിറ്റി അങ്കണവാടിയുടെ പ്രവര്‍ത്തനം മുടങ്ങുന്ന സ്ഥിതിയായി. വാര്‍ഡിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തംഗത്തിന്റെ സേവനം ലഭിക്കാത്ത സ്ഥിതിയാണ്. പഞ്ചായത്തംഗം എവിടെപ്പോയി എന്നതുസംബന്ധിച്ച് ജനങ്ങളെ അറിയിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ആറുമാസം അവധിയെടുത്ത് വിദേശത്ത് പോയതായി അറിയാന്‍ കഴിഞ്ഞത്. വാര്‍ഡിലെ ആളുകളെ അവഗണിക്കുന്ന നടപടിയാണിത്. പഞ്ചായത്തംഗത്തിന്റെ കത്ത് ലഭിക്കണമെങ്കില്‍ മറ്റ് മെമ്പര്‍മാരെ സമീപിക്കേണ്ട ഗതികേടാണ്. ബിന്‍സി ജോണി രാജിവച്ചിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി പുതിയ അംഗത്തെ തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ വീണ്ടും ജയസാധ്യത ഇല്ലാത്തതിനാല്‍ എല്‍ഡിഎഫ് നേതൃത്വം രാജിവയ്ക്കാതെ അവധി പ്രവേശിക്കുന്നതിന് ഒത്താശ നല്‍കി. വാര്‍ഡിലെ വോട്ടര്‍മാരെ വഞ്ചിച്ച ബിന്‍സി രാജിവയ്ക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ഡ് പ്രസിഡന്റ് ജോണി കാരികൊമ്പില്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറിയില്‍, പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട്, മാത്യു കൊച്ചുകുറുപ്പാശേരി, അഭിലാഷ് പരിന്തിരിക്കല്‍, ബിജി കാവുങ്കല്‍, സിബി ഇലഞ്ഞിക്കല്‍ സുമേഷ് കരിപ്പോട്ട്, മോളി ഇളം പുരയിടത്തില്‍, അര്‍ണോള്‍ഡ്, ആല്‍ബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






