വണ്ടിപ്പെരിയാര്‍ മണല്‍മുക്ക്-സിഎസ്‌ഐ ദേവാലയം റോഡ് ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍ മണല്‍മുക്ക്-സിഎസ്‌ഐ ദേവാലയം റോഡ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ മണല്‍മുക്ക് സിഎസ്‌ഐ ദേവാലയം റോഡ് വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാര്‍ഡ് 17 മണല്‍മുക്ക് മുതല്‍ സിഎസ്‌ഐ ദേവാലയം വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡിന്റെ 800 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്തത്. സിഎസ്‌സി ദേവാലയ ഇടവക അംഗങ്ങളുടെയും വാട്ടര്‍ അതോറിറ്റി, ടെലിഫോണ്‍ ടവര്‍ ജീവനക്കാരുടെയും പ്രദേശവാസികളുടെയും വര്‍ഷങ്ങളായുള്ള ആവശ്യപ്രകാരമാണ് റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചത്. സിഎസ്‌ഐ ഈസ്റ്റ് കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. വി എസ് ഫ്രാന്‍സിസ് മുഖ്യാഥിതിയായി. റവ. ടി ജെ ബിജോ, എസ് വര്‍ഗീസ് ജോര്‍ജ്, ടി ജോയി കുമാര്‍, ഇടവക വികാരി റവ. ഡോക്ടര്‍ കെ ഡി ദേവസ്യ, കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജോണ്‍ പോള്‍, ഇടവക സെക്രട്ടറി സെല്‍വിന്‍ എസ് പി, മറ്റ് ഇടവക വൈദികര്‍ എന്നിവര്‍ സംസാരിച്ചു. നിരവധി ഇടവക അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.
What's Your Reaction?






