തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച ജൈവവേലികള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച ജൈവവേലികള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു

ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം- പുത്തന്‍പാലം- ഈറ്റോലിക്കവല റോഡരികില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച ജൈവവേലികള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. പിഴുതുമാറ്റിയ വേലികള്‍ സമീപത്തെ തോട്ടില്‍ തള്ളിയനിലയിലാണ്. നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനുമുമ്പേയാണ് വേലികള്‍ തകര്‍ത്തത്. നെടുങ്കണ്ടം പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം.
തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി മൂന്നുദിവസം കൊണ്ടാണ് 10 തൊഴിലാളികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വേലികള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ലഭിക്കാത്ത സ്ഥിതിയുണ്ടാകും. വേലി നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍ കിലോമീറ്ററുകള്‍ അകലെനിന്നാണ് എത്തിച്ചത്. തൊഴിലാളികള്‍ നെടുങ്കണ്ടം പൊലീസിലും തൊഴിലുറപ്പ് ഓഫീസിലും പരാതി നല്‍കി.
What's Your Reaction?






