രാജകുമാരിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി
രാജകുമാരിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി

ഇടുക്കി: ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 5 മുതല്‍ 14 വയസുവരെ പ്രായമുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് രാജകുമാരിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി. 200ലേറെ വിദ്യര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ, സംസ്ഥാന, ദേശീയ തല മത്സരങ്ങള്‍ക്ക് വിദ്യാര്‍ഥികളെ മാനസികവും ശാരീരികവുമായി തയാറാക്കുകയാണ് ലക്ഷ്യമെന്ന് ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ സാബു ജേക്കബ് പറഞ്ഞു. വിജയികള്‍ക്കായി സമ്മാനങ്ങളും വിതരണം ചെയ്തു.
What's Your Reaction?






