കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പരിശീലന പരിപാടി നടത്തി
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പരിശീലന പരിപാടി നടത്തി

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ക്കായി ആരോഗ്യ പരിശീലന പരിപാടി നടത്തി. സൂപ്രണ്ട് ഡോ. ഉമാദേവി ഉദ്ഘാടനംചെയ്തു. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കി. സ്വാഭാവിക ശ്വസനം നിലയ്ക്കുമ്പോഴോ തടസപ്പെടുമ്പോഴോ കൃത്രിമ സാങ്കേതിക വിദ്യയിലൂടെ നല്‍കുന്ന ശ്വസനമാണ് സിപിആര്‍. വേഗത്തിലും കൃത്യമായും പ്രയോഗിച്ചാല്‍ മുങ്ങിമരണം, ശ്വാസംമുട്ടല്‍, ശ്വാസംമുട്ടല്‍, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ, വൈദ്യുതാഘാതം എന്നിവയെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ ഒരുപരിധി വരെ തടയാന്‍ കഴിയും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സിപിആറിനെക്കുറിച്ച് അവബോധം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി മോഹന്‍ പരിശീലനം നല്‍കി.
What's Your Reaction?






