മുരിക്കാശേരി മാര്‍ സ്ലീവാ കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു

മുരിക്കാശേരി മാര്‍ സ്ലീവാ കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു

Feb 28, 2026 - 10:44
 0
മുരിക്കാശേരി മാര്‍ സ്ലീവാ കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു
This is the title of the web page

ഇടുക്കി: മുരിക്കാശേരി മാര്‍ സ്ലീവാ കോളേജിലെ 2025-26 അധ്യായന വര്‍ഷത്തെ കോളജ് ദിനാഘോഷം നടത്തി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളില്‍ ഓവറോള്‍ നേടിയ ബിസിഎ വിഭാഗം, ഫസ്റ്റ് റണ്ണറപ്പ്  ബിബിഎ വിഭാഗം, സെക്കന്റ് റണ്ണറപ്പ് എംഎസ്ഡബ്ല്യു, കായിക മത്സരങ്ങളില്‍ ഓവറോള്‍ നേടിയ ബിബിഎ, ഫസ്റ്റ് റണ്ണറപ്പ് കൊമേഴ്‌സ്, സെക്കന്റ് റണ്ണറപ്പ് ബിസിഎ എന്നിവര്‍ക്ക് എവറോളിങ് ട്രോഫികള്‍ വിതരണം ചെയ്തു. ബര്‍സാര്‍ ഫാ.ജെയിംസ് പാലക്കാമറ്റത്തില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ.മോളി, വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് ജോസഫ്, രാജമുടി ക്രിസ്തുരാജ ഇടവക വികാരി ഫാ.ഫ്രാന്‍സീസ് ഇടവക്കണ്ടം, മുഖ്യ പിടിഎ പ്രസിഡന്റ് മനു ജോസഫ്, സ്റ്റാഫ് സെക്രട്ടറി അമല്‍ മാത്യു, ബിന്‍സി ജോസഫ്, കോളേജ് ചേയര്‍മാന്‍ ബിബിന്‍ ചന്ദ്രന്‍, കോളേജ് ചേയര്‍പേഴ്‌സണ്‍ ജീന രാജീവ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow