കെവിവിഇഎസ് വ്യാപാരോത്സവ്: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 17ന് അഞ്ചിടങ്ങളില്‍
കെവിവിഇഎസ് വ്യാപാരോത്സവ്: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് 17ന് അഞ്ചിടങ്ങളില്‍
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോത്സവ് 2026ന്റെ ആദ്യ മാസ നറുക്കെടുപ്പ് 17ന് വൈകിട്ട് 4ന് എല്ലാ നിയോജക മണ്ഡലങ്ങളിലും നടക്കും. തൊടുപുഴ. ആനച്ചാല്‍. ചെറുതോണി. വണ്ടിപ്പെരിയാര്‍, രാജാക്കാട്, കോക്കാട് എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പുകള്‍ക്ക് നജീബ് ഇല്ലത്തുപറമ്പില്‍, കെ ആര്‍ വിനോദ്, ആര്‍ രമേശ്, വി എസ് ബിജു, പി എം ബേബി, സി കെ ബാബുലാല്‍, ടി സി രാജു, ഷിബു തോമസ്, തങ്കച്ചന്‍ കോട്ടയ്ക്കകം, ഷാജി കാഞ്ഞമല, മജോ കരിമുട്ടം, ജോസ് കുഴികണ്ടം, റോയി വര്‍ഗീസ്, ആര്‍ സുരേഷ്, സിജോമോന്‍ ജോസ്, എന്‍ പി ചാക്കോ, സാന്റി കണ്ണാട്ട്, പി ജെ ജോണ്‍സണ്‍, ഷിജോ തടത്തില്‍, ജെയിംസ് റോബര്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കും. ടി വി ഫ്രിഡ്ജ്, വാഷിങ് മെഷിന്‍ ഉള്‍പ്പെടെ ഓരോ മണ്ഡലങ്ങളിലും 10 സമ്മാനങ്ങള്‍ വീതം 50 സമ്മാനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. മാര്‍ച്ച് 31 വരെയാണ് വ്യാപാരോത്സവം. രണ്ടാഴ്ച കൂടുമ്പോഴുള്ള നറുക്കെടുപ്പിനുപുറമെ എല്ലാ മാസങ്ങളിലും നറുക്കെടുപ്പ് നടക്കും. ഇതിനുപുറമെ ഏപ്രില്‍ ആദ്യ ആഴ്ച ബംമ്പര്‍ നറുക്കെടുപ്പ് നടത്തി ഒന്നാം സമ്മാനം ഇന്നോവ ക്രിസ്റ്റ കാറും 5 നിയോജക മണ്ഡലങ്ങളിലും ഓരോ മാരുതി ആള്‍ട്ടോ കാറുകള്‍, 100 പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി പൈമ്പിള്ളില്‍, ജോഷി കുട്ടട, സാജു പട്ടരുമടം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?