കെവിവിഇഎസ് ചെറുതോണി യൂണിറ്റ് ഇഫ്താര്‍ വിരുന്ന് നടത്തി

കെവിവിഇഎസ് ചെറുതോണി യൂണിറ്റ് ഇഫ്താര്‍ വിരുന്ന് നടത്തി

Mar 11, 2026 - 11:04
 0
കെവിവിഇഎസ് ചെറുതോണി യൂണിറ്റ് ഇഫ്താര്‍ വിരുന്ന് നടത്തി
This is the title of the web page

 ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ഇടുക്കി ഇമാം ഖാലിദ് ഉവൈസി ഉദ്ഘാടനം ചെയ്തു. റമദാന്‍ മാസം മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും കരുണയും പരസ്പര ബഹുമാനവും വളര്‍ത്തുന്ന മഹത്തായ കാലഘട്ടമാണെന്നും സമൂഹത്തിലെ ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി ജില്ലാ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ വ്യാപാരികളും വിവിധ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. റമദാന്‍ മാസത്തിന്റെ ആത്മീയ സന്ദേശമായ സൗഹാര്‍ദവും സഹോദരത്വവും പങ്കുവെപ്പും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം അധ്യക്ഷനായി. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, എന്‍എസ്എസ് കരയോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി സി രവീന്ദ്രനാഥ്, ചെറുതോണി ജുമാ മസ്ജിദ് പ്രസിഡന്റ് കബീര്‍ സുഹരി, കെവിവിഎസ് സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow