രാജാക്കാട്ട് ലയണ്‍സ് കെയര്‍ ആംബുലന്‍സ് സര്‍വീസ് തുടങ്ങി
രാജാക്കാട്ട് ലയണ്‍സ് കെയര്‍ ആംബുലന്‍സ് സര്‍വീസ് തുടങ്ങി
ഇടുക്കി: വിദഗ്ധ ചികിത്സയ്ക്കായി വിദൂര ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന ഹൈറേഞ്ചിലെ രോഗികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി ലയണ്‍സ് കെയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 സിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയ ആംബുലന്‍സ് സര്‍വീസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി എസ് ജയേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഏരിയ ലീഡര്‍ അഡ്വ. വി അമര്‍നാഥ് പദ്ധതിക്ക് 'ഹൈറേഞ്ച് ലയണ്‍സ് കെയര്‍' എന്ന് നാമകരണം ചെയ്തു. റീജിയണ്‍ ചെയര്‍മാന്‍ പി പ്രവീണ്‍കുമാറിന്റെ അധ്യക്ഷനായി. ലയണ്‍സ് ക്ലബ്ബ് രാജാക്കാട് മേഖലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച സര്‍വീസിന്റെ മുഖ്യചുമതല ഹൈറേഞ്ച് ലയണ്‍സ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ വി എസ് പൊന്നുണ്ണിക്കാണ്. ലയണ്‍ ഹോസ്പിറ്റല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ബേസില്‍ കെ വര്‍ഗീസ്, ജെയിന്‍ അഗസ്റ്റിന്‍, സിബി ഫ്രാന്‍സീസ്, ഡോ. സന്തോഷ് കാച്ചപ്പിള്ളി, പി വി ബേബി, സന്തോഷ് കുമാര്‍, ബേസില്‍ ടി ജേക്കബ് എന്നിവര്‍ സംസാരിച്ചു. സേവനം ആവശ്യമുള്ളവര്‍ 8075522535, 9446220917 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
What's Your Reaction?