കട്ടപ്പന ഉപജില്ലാ ഗണിതശാസ്ത്രമേള 14ന് ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍
കട്ടപ്പന ഉപജില്ലാ ഗണിതശാസ്ത്രമേള 14ന് ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍

ഇടുക്കി: കട്ടപ്പന ഉപജില്ലാ ഗണിതശാസ്ത്രമേള 14ന് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. മാനേജര്‍ ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പില്‍ അധ്യക്ഷനാകും. വിവിധ സ്‌കൂളുകളില്‍ നിന്നായി 1000 വിദ്യാര്‍ഥികള്‍ മത്സരിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം എം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, മാനേജര്‍ ഫാ. സഖറിയാസ് കുമ്മണ്ണുപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളായും പ്രിന്‍സിപ്പല്‍ ജിജി കൂട്ടുങ്കല്‍ ജനറല്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ ജോര്‍ജ്കുട്ടി എം വി ജോയിന്റ് കണ്‍വീനറും എഇഒ രാജശേഖരന്‍ എസ് ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു.
What's Your Reaction?






