ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ വിചാരണ ജാഥയുമായി കോണ്‍ഗ്രസ്
ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ വിചാരണ ജാഥയുമായി കോണ്‍ഗ്രസ്
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ ജാഥ ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് വി വി മുരളി നയിക്കുന്ന ജാഥ മേനോന്‍മേട്ടില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനംചെയ്തു. ചക്കുപള്ളം പഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണെന്ന് ആരോപിച്ചാണ് ജാഥ നടത്തുന്നത്. പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഭരണസമിതി നഷ്ടപ്പെടുത്തി. സര്‍വ മേഖലകളിലും മുരടിപ്പ് മാത്രമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
യോഗത്തില്‍ മണ്ഡലം സെക്രട്ടറി പ്രസാദ് തേവരോലില്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി അംഗങ്ങളായ ജയന്‍ കുഴിക്കാട്ട്, തങ്കച്ചന്‍ ഇടയാടി, മോഹനന്‍ കുന്നേല്‍, ബ്ലോക്ക് സെക്രട്ടറി ബിനേഷ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സിബി വെള്ളമറ്റം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോണ്‍സി വര്‍ഗീസ്, നേതാക്കളായ ബാബു അത്തിമൂട്ടില്‍, സാബു വയലില്‍, അജി കീഴ്‌വാറ്റ്, പി സി ചെറിയാന്‍, ഏലിയാമ്മ യോഹന്നാന്‍, മറിയാമ്മ എബ്രഹാം, മോനിച്ചന്‍ ഇളപ്പുങ്കല്‍, രഘു തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?