ഓപ്പറേഷൻ ഷൈലോക്ക്: നെടുങ്കണ്ടത്ത് വട്ടിപ്പലിശക്കാരൻ പിടിയിൽ: 9.8 ലക്ഷം രൂപയും പിടിച്ചെടുത്തു
ഓപ്പറേഷൻ ഷൈലോക്ക്: നെടുങ്കണ്ടത്ത് വട്ടിപ്പലിശക്കാരൻ പിടിയിൽ: 9.8 ലക്ഷം രൂപയും പിടിച്ചെടുത്തു

ഇടുക്കി : ഓപ്പറേഷൻ ഷൈലോക്കിൽ നെടുങ്കണ്ടത്ത് വട്ടി പലിശകാരൻ അറസ്റ്റിൽ. ചക്കക്കാനം കൊന്നക്കാപറമ്പിൽ സോഡാ സുധി എന്ന് അറിയപ്പെടുന്ന സുധീന്ദ്രൻ ആണ് അറസ്റ്റിലായത്.ഇയാളുടെ പക്കൽനിന്ന് രേഖകൾ ഇല്ലാതെ കൈവശം വെച്ചിരുന്ന 9.86 ലക്ഷം രൂപ പിടികൂടി. വട്ടി പലിശക്കാരെ പൂട്ടാനായി പൊലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഷൈലോക്കില്ലാണ് നെടുങ്കണ്ടത്തും റൈഡ് നടന്നത്. സുധിയുടെ പക്കല്‍ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങള്‍, പണം നല്‍കിയതിന് ഈടായി വാങ്ങിയ ഒറിജിനല്‍ ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി ബുക്ക് എന്നിവ കണ്ടെടുത്തു. ആവശ്യക്കാര്‍ക്ക് കൂടിയ പലിശനിരക്കിലാണ് ഇയാള്‍ പണം കടം നല്‍കിയിരുന്നത്. ഈടായി ചെക്കുകളും ആധാരങ്ങളും ഉള്‍പ്പടെയുള്ളവ വാങ്ങി വയ്ക്കുകയാണ് പതിവ്. കൃത്യസമയത്ത് പണം തിരികെ നല്‍കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നും വട്ടിപ്പലിശക്കാര്‍ക്കായുള്ള പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






