സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകരെ ചട്ടം ഭേദഗതിയിലൂടെ വഞ്ചിക്കുകയാണ്: റസാഖ് ചൂരവേലി
സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകരെ ചട്ടം ഭേദഗതിയിലൂടെ വഞ്ചിക്കുകയാണ്: റസാഖ് ചൂരവേലി

ഇടുക്കി: സര്‍ക്കാര്‍ ബോധപൂര്‍വം ഒരു കെട്ടുകഥയിലൂടെ ഇടുക്കിയിലെ കര്‍ഷകരെ വലിയ കുരുക്കിലാക്കിയിരിക്കുകയാണെന്ന് അതിജീവന പോരാട്ട വേദി ജില്ലാ ചെയര്‍മാന്‍ റസാഖ് ചൂരവേലി. ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ വെള്ളയാംകുടി കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികലമായ നിയമങ്ങളും ചട്ടങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകരെ ചട്ടം ഭേദഗതികളിലൂടെ വഞ്ചിച്ചിരിക്കുകയാണ്. ജില്ലയിലെ മലയോര കര്‍ഷകരെയും സംരംഭകരെയും രണ്ടാംതരം പൗരന്‍മാരാക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുന്ന വികലമായ നിയമങ്ങളും ചട്ടങ്ങളുമാണ് വരാന്‍ പോകുന്നതെന്നും റസാഖ് ചൂരവേലി പറഞ്ഞു. കട്ടപ്പന നഗരസഭയിലെ എല്ലാ കെട്ടിട, വസ്തുഉടമകളെ പങ്കെടുപ്പിച്ചാണ് കണ്‍വന്‍ഷന്‍ നടത്തിയത്. അഡ്വ. ജോണി കെ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് സിബി കൊല്ലംകുടി അധ്യക്ഷനായി. നിയമ വിദഗ്ദരായ അഡ്വ. ജോണി കെ ജോര്‍ജ്, അഡ്വ. ഷാജി കുര്യന്‍ കുടവനപ്പാട്ട്, അഡ്വ. ജോമോന്‍ കെ ചാക്കോ, മാധ്യമ പ്രവര്‍ത്തകന്‍ കെ എസ് ഫ്രാന്‍സിസ് ട്രഷറര്‍ സേവ്യര്‍ ജോസഫ്, പി കെ മാണി, കെ പി ഹസന്‍, ഫിലിപ്പ് മലയാറ്റ്, സേവ്യര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






