മാങ്കുളം സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ 31 മുതല്‍ 

മാങ്കുളം സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ 31 മുതല്‍ 

Aug 30, 2025 - 13:59
 0
മാങ്കുളം സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ 31 മുതല്‍ 
This is the title of the web page
ഇടുക്കി: മാങ്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ 31 മുതല്‍ സെപ്റ്റംബര്‍ 8വരെ നടക്കും. 31ന് രാവിലെ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തിരുനാളിന് കൊടിയേറ്റും. എല്ലാ ദിവസവും രാവിലെ ആരാധന, ജപമാല, നൊവേന ആഘോഷമായ വിശുദ്ധ കുര്‍വാന എന്നിവ നടക്കും. 1, 2, 3, 4 തിയതികളില്‍ മരിയന്‍ ധ്യാനം നടക്കും. എല്ലാ ദിവസവും വൈകിട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ജപമാല പ്രദക്ഷിണവും നേര്‍ച്ചയും നടക്കും. സെപ്റ്റംബര്‍ 7ന് 2ന് മരിയന്‍ റാലി നടക്കും. അടിമാലി സെന്റ് ജൂഡ് ഫോറോന പള്ളിയില്‍ നിന്നും അടിമാലി, കൂമ്പന്‍പാറ, മാങ്കുളം ഫോറോനകളിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്. വൈകിട്ട് ആഘോഷമായ പാട്ടുകുര്‍ബാനക്ക് ശേഷം തിരി പ്രദക്ഷിണം നടക്കും. സെപ്റ്റംബര്‍ 8ന് ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവക്ക് ശേഷം മേരി നാമധാരികളുടെ സംഗമവും സമര്‍പ്പര്‍ണവും നടക്കും. തിരുനാള്‍ പാട്ട് കുര്‍ബാനക്ക് കോതമംഗലം രൂപതാ മാത്യവേദി ഡയറക്ടര്‍ ഫാ.ആന്റണി പുത്തന്‍കുളം കാര്‍മികത്വം വഹിക്കും. റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടക്കും. 15ന് എട്ടാമിടം. അസി. വികാരി ഫാ.അമല്‍ ഞാവള്ളിക്കുന്നേല്‍, കൈക്കാരന്‍മാരായ ജോയി കാക്കനാട്ട്, സിബി കാരിക്കല്‍, അനീഷ് മേനാംതുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow