നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക നല്‍കിയതായി പരാതി
നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക നല്‍കിയതായി പരാതി
ഇടുക്കി: നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക മാറി നല്‍കിയതായി പരാതി. ഫോളിക് ആസിഡ് ടാബ്ലറ്റിനുപകരം കാന്‍സറിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഫോളിട്രാക്‌സ് നല്‍കിയതായാണ് ആരോപണം. കമ്പംമെട്ട് സ്വദേശിയായ യുവതിക്കാണ് മരുന്ന് മാറി നല്‍കിയത്. കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥ സംബന്ധമായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് യുവതിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ പരിശോധിച്ച ശേഷം വിവിധ മരുന്നുകളും നല്‍കി. രണ്ട് ദിവസത്തിനുശേഷം ഡിസ്ചാര്‍ജായ സമയത്ത് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം അറിയുന്നത്. കാന്‍സറിന് ഉള്‍പ്പടെയുള്ള രോഗത്തിന് നല്‍കുന്ന ഫോളിട്രാക്‌സ് 5 എം ജി ടാബ്ലറ്റാണ് മാറി നല്‍കിയത്. രോഗി അല്ലാത്ത വ്യക്തി ഈ ടാബ്ലറ്റ് കഴിച്ചാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. ഗര്‍ഭസ്ഥ ശിശുവിനെയും ഗുരുതരമായി ബാധിക്കാം. സംഭവത്തില്‍ ആരോഗ്യ വകുപ്പിന് അടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വീട്ടുകാര്‍. അതേ സമയം ഗുളിക കൊടുക്കാന്‍ എടുത്തപ്പോള്‍ നഴ്‌സിന് മനസിലായെന്നും മാറ്റി നല്‍കിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഈ വിവരം ആശുപത്രി റെക്കോര്‍ഡ്സില്‍ ഉണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
**
What's Your Reaction?