ശാന്തിഗ്രാം സ്റ്റേഡിയം തുറന്നു: എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു
ശാന്തിഗ്രാം സ്റ്റേഡിയം തുറന്നു: എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയം എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ലാലച്ചൻ വെള്ളക്കട തുടങ്ങിയവർ സംസാരിച്ചു.
കായിക വകുപ്പിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിപ്രകാരം ഒരുകോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. എം എം മണി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷവും സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് 50 ലക്ഷവും അനുവദിച്ചിരുന്നു. സംരക്ഷണഭിത്തിയും മൂന്നുവശങ്ങളില്‍ ഫെന്‍സിങ്ങും നിര്‍മിച്ചു. ഫ്‌ളഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇനിമുതല്‍ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ പകലും രാത്രിയുമായി നടത്താം.
What's Your Reaction?

