ഇടുക്കി കീരിത്തോട്ടിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഇടുക്കി കീരിത്തോട്ടിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഇടുക്കി: അടിമാലി-കുമളി ദേശീയപാതയിൽ ഇടുക്കി കീരിത്തോടിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 6.30ഓടെയാണ് അപകടം. പച്ചക്കറി കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഞ്ഞിക്കുഴി പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?

