മഞ്ചുമല അരുള്‍മിഗു ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
മഞ്ചുമല അരുള്‍മിഗു ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ചുമല ഫാക്ടറി ഡിവിഷന്‍ അരുള്‍മിഗു ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ മഹോത്സവത്തിന് കൊടിയേറി. തന്ത്രി കണ്ണന്‍ ഗുരുക്കള്‍, മേല്‍ശാന്തി ബാലു എസ് മുനിയന്‍ സ്വാമി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 9ന് പുലര്‍ച്ചെ 5മുതല്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഭിഷേകം, മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 7ന് ചുരക്കളംകവലയില്‍ നിന്ന് താലപ്പൊലി പാല്‍ക്കുടം വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ എത്തിച്ചേരും. 10ന് പുലര്‍ച്ചെ 5.30മുതല്‍ മൃത്യുഞ്ജയ ഹോമം, കലശപൂജ, നവകാഭിഷേകം, വിഷേശാല്‍ പൂജകള്‍, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4ന് മാവിളക്ക് പൂജ, 6ന് രഥത്തില്‍ അലങ്കരിച്ച അമ്മന്‍ ഘോഷയാത്ര പെരിയാര്‍ ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ എത്തിച്ചേരും. 11ന് രാവിലെ മുതല്‍ ഗണപതിഹോമം, മഞ്ഞള്‍ നീരാട്ട്, കൊടിയിറക്കം.
What's Your Reaction?






