ഹൈറേഞ്ചില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമുണ്ടെന്ന ഫോണ്‍സന്ദേശം വ്യാജം: കട്ടപ്പന ഡിവൈഎസ്പി പി.ബി ബേബി
ഹൈറേഞ്ചില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമുണ്ടെന്ന ഫോണ്‍സന്ദേശം വ്യാജം: കട്ടപ്പന ഡിവൈഎസ്പി പി.ബി ബേബി

ഇടുക്കി: ഹൈറേഞ്ചില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ സജീവമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമാണെന്നും, അടിസ്ഥാനമില്ലാത്ത ശബ്ദം സന്ദേശം പ്രചരിപ്പിക്കരുതെന്നും കട്ടപ്പന ഡിവൈ. എസ്പി പി.വി ബേബി പറഞ്ഞു. കാല്‍വരിമൗണ്ട് സ്‌കൂളില്‍ നിന്നുള്ള അറിയിപ്പ് എന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു മിനുറ്റ് 15 സെക്കന്റ് ദൈര്‍ഖ്യമുള്ള ശബ്ദ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തെ പലയിടത്തായി കണ്ടുവെന്നും മാതാപിതാക്കള്‍ കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുതെന്നുമാണ് സന്ദേശത്തിലുള്ളത്. എന്നാല്‍ അത്തരത്തിലൊരു സംഭവമില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റേതോ സ്ഥലത്ത് പ്രചരിച്ച സന്ദേശം സ്‌കൂളിന്റെ പേരില്‍ പ്രചരിപ്പിക്കുന്നതാണെന്നും, അടിസ്ഥാന രഹിതമാണെന്നും പിവി ബേബി പറഞ്ഞു. പൊഴിക്കര ഉദയ ഗ്രൗണ്ടിനടുത്ത് അപരിചിതരായ ആളുകളെ കണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്, എന്നാല്‍ അത്തരമൊരു സ്ഥലം ഇടുക്കിയിലില്ല. ഭയപ്പെടുത്തുന്നതും അടിസ്ഥാന രഹിതവുമായ ഇത്തരം സന്ദേശങ്ങള്‍ ആളുകള്‍ ഷെയര്‍ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
What's Your Reaction?






