കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ ദേശീയ വിരവിമുക്ത ദിനാചരണം നടത്തി 

കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ ദേശീയ വിരവിമുക്ത ദിനാചരണം നടത്തി 

Jan 7, 2026 - 11:44
 0
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ ദേശീയ വിരവിമുക്ത ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളര്‍ച്ചയെയും പൊതുവെയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യപ്രശ്നമാണ് വിരശല്യം. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസുവരെയുളള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ദേശീയ വിര വിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്‌കൂളുകളിലും അങ്കണവാടികളിലും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിവരികയും ചെയ്യുന്നു. ഡോ. ബെറ്റി ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്,
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് പി കെ, വിധു എ സോമന്‍, ജോബി, താര, സുജാത, അലീന, പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow