കഞ്ഞിക്കുഴി പഞ്ചായത്തില്‍ എ,ഐ ഗ്രൂപ്പ് തര്‍ക്കം: പ്രസിഡന്റ് സ്ഥാനം ആര്‍ക്കെന്ന് തീരുമാനമായില്ല
കഞ്ഞിക്കുഴി പഞ്ചായത്തില്‍ എ,ഐ ഗ്രൂപ്പ് തര്‍ക്കം: പ്രസിഡന്റ് സ്ഥാനം ആര്‍ക്കെന്ന് തീരുമാനമായില്ല
ഇടുക്കി: യുഡിഎഫിന് ഭൂരിപക്ഷമുള്ള കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ആര്‍ക്കെന്ന് തീരുമാനായില്ല. എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജനെ പ്രസിഡന്റാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കോമളം മോഹന്‍ദാസിനെ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പ് മുമ്പോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് രഹസ്യയോഗങ്ങള്‍ ഇരുഭാഗത്തും സജീവമാണെങ്കിലും യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. കോമളം മോഹന്‍ദാസ് പ്രസിഡന്റും സോയിമോന്‍ സണ്ണി വൈസ് പ്രസിഡന്റും ആകാനാണ് സാധ്യത.
What's Your Reaction?