അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി
അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി
ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാങ്കേതിക സമിതി അനുമതി നല്‍കി. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ചികിത്സ തേടിയെത്തുന്ന അടിമാലി താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് കാത്ത് ലാബ് യാഥാര്‍ഥ്യമാക്കാനുള്ള നടപടി ആരംഭിച്ചത്. അധികരിച്ച് വരുന്ന തുക എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിക്കും. ഉപകരണങ്ങള്‍ വാങ്ങാന്‍ കെഎംഎസ്‌സിഎല്ലിനെ ചുമതലപ്പെടുത്തി. കാത്ത് ലാബ് സ്ഥാപിക്കാനായി 13.39 കോടി രൂപ ചെലവില്‍ പുതിയ ബഹുനില മന്ദിരം ഒക്ടേബറില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തിരുന്നു. 5.9 കോടി മുടക്കി പുതിയ കെട്ടിടത്തില്‍ കാത്ത് ഐസിയു സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇടുക്കി വികസന പാക്കേജില്‍ 8.94 കോടിയാണ് താലൂക്ക് ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാന്‍ അനുവദിച്ചിട്ടുള്ളത്. നിലവില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കോട്ടയം, എറണാകുളം ജില്ലകളിലെ ആശുപത്രികളെയാണ് മലയോര ജനത ആശ്രയിക്കുന്നത്.അടിമാലി താലൂക്കാശുപത്രിയില്‍ കാത്ത് ലാബ് യാഥാര്‍ത്ഥ്യമായാല്‍ തോട്ടം, കാര്‍ഷിക, ആദിവാസി ഇടങ്ങളിലെ ആളുകള്‍ക്ക് അത് കൂടുതല്‍ പ്രയോജനകരമാകും.
What's Your Reaction?