വണ്ടിപ്പെരിയാറില്‍ ജീപ്പും ബസും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ജീപ്പും ബസും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ജീപ്പും ബസും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ 63-ാംമൈലിനുസമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ 2 തൃശ്ശൂര്‍ സ്വദേശികളെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 63-ാം മൈലില്‍ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടം. സത്രം സഫാരി ജീപ്പും മുബാറക്ക് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ചാലക്കുടി സ്വദേശിനികളായ റോസി (61), സൗമ്യ (39), റോസ് (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 66ാം മൈല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ റോസി, റോസ് എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സൗമ്യ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ കോടാലിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍പ്പെട്ട ജീപ്പിലുണ്ടായിരുന്നത്. നേരിയ ചാറ്റല്‍ മഴയില്‍ ബ്രേക്ക് പിടിക്കുന്നതിനിടെ വാഹനം റോഡില്‍ നിന്ന് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






